mehandi new

വിദഗ്ദ്ധ സമിതി പാലത്തിൽ സംയുക്ത പരിശോധന നടത്തി – വിള്ളൽ കാണാൻ കഴിഞ്ഞില്ലെന്നു സമിതി അഗം

fairy tale

ചാവക്കാട് : തൃശൂർ ജില്ലാ കളക്ടർ നിർദേശിച്ച വിദഗ്ദ്ധ സമിതി മണത്തലയിലെ പാലത്തിൽ വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് സംയുക്ത പരിശോധന നടത്തി. വിദഗ്ദ്ധ സമിതി അംഗങ്ങളായ ആർ ഇളങ്കോ ഐ പി എസ്, എസ് ഹരീഷ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിഡബ്ല്യൂഡി റോഡ്സ്, ഡോ എ കെ മനോജ്‌  ഡിസ്ട്രിക്റ്റ് മൈനിംഗ് ആൻഡ് ജിയോളജി, ഡോ എൻ സന്തോഷ്‌  സീനിയർ ഹൈഡ്രോ ജോളജിസ്റ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ്, പി എൻ ശിവൻ ജോയിന്റ് ആർ ടി ഒ, വി ജയകുമാർ സോയിൽ കോണ്സെർവറ്റർ, വി ബി ജ്യോതി തഹസീൽദാർ (എൽ ആർ) എന്നിവരെ എൻ എച് എ ഐ ലൈസൻ ഓഫീസർ ബാബു, ശിവാലയ കൺസ്ട്രക്ഷൻ കമ്പനി ലൈസൻ ഓഫീസർ ഒ ബിനു, ശിവാലയ കൺസ്ട്രക്ഷൻ കമ്പനി വൈസ് പ്രസിഡന്റ് ഈശ്വര സിംഗ് ആര്യ എൻ കെ അക്ബർ ഗുരുവായൂർ എം എൽ എ, ഷീജ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയർ പേഴ്സൻ തുടങ്ങിയവർ അനുഗമിച്ചു. 

planet fashion

പാലത്തിൽ വിള്ളലൊന്നും കാണാൻ കഴിഞ്ഞില്ലെന്ന് ജിയോളജിസ്റ്റ് ഡോ എ കെ മനോജ്‌ പറഞ്ഞു. റോഡ് നിർമ്മാണ കമ്പനി നേരത്തെ തന്നെ വിള്ളൽ അടച്ചതായാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ദ സമിതിയുടെ സംയുക്ത പരിശോധന റിപ്പോർട്ട് വ്യാഴാഴ്ച തന്നെ ജില്ലാ കളക്ടർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച്ച രാവിലെയാണ് സംഘം മണത്തലയിൽ പരിശോധനക്കായി എത്തിയത്.

Comments are closed.