mehandi new

താലൂക്ക് ആശുപത്രി എക്സറേ റൂമിൽ പൊട്ടിത്തെറി – ആളപായമില്ല

fairy tale

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എക്സ്റേ റൂമിൽ തീയും പുകയും പൊട്ടിത്തെറിയും. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം. ആളപായമില്ല. നാശനഷ്ടങ്ങൾ വിലയിരുത്തിയിട്ടില്ല. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം.

planet fashion

രാവിലെ കാഷ്വാലിറ്റിക്ക് സമീപമുള്ള എക്സ്റേ കെട്ടിടം തുറന്ന് ലൈറ്റ് ഫാൻ എസി എന്നിവ ഓണാക്കി ഓഫീസ് പ്രവർത്തനം ആരംഭിച്ചതിന് ശേഷമാണ് സംഭവം. എ സി യുടെ സ്റ്റബിലൈസർ പുകയുകയും പിന്നീട് കത്തുകയും ചെയ്യുന്നതു കണ്ട് ജീവനക്കാർ എ സി ഓഫാക്കി പുറത്ത് കടന്നു. തുടർന്ന് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായും കെട്ടിടത്തിനകത്തും പുറത്തും കറുത്ത പുക നിറയുകയും ചെയ്തതായി ജീവനക്കാർ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് ഗുരുവായൂർ ഫയർ ഫോഴ്സ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ചാവക്കാട് പോലീസ്, എൻ കെ അക്ബർ എം എൽ എ എന്നിവർ സ്ഥലത്തെത്തി.

Comments are closed.