mehandi banner desktop
Chavakkad online

നിഹാല ഒലീദ് ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

Ft

ചാവക്കാട് : നവംബർ 20 ന്  21 തികഞ്ഞു, 21-ാം തിയതി നാമനിർദേശ പത്രിക സമർപ്പിച്ചു. നിഹാല ഒലീദ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ മന്നലാംകുന്ന് ഡിവിഷനിൽ നിന്നും എസ് ഡി പി ഐ സ്ഥാനാർഥിയായി മത്സരിക്കുന്ന നിഹാല ഒലീദ്  രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ്‌. നാമനിർദേശ പത്രിക  നൽകുന്നതിന് തൊട്ടു മുൻപത്തെ ദിവസമാണ് നിഹാലക്ക് 21 തികഞ്ഞത്. വെളിയംകോട് എം ടി എം കോളേജിലെ സോഷ്യോളജി മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ നിഹാല എസ് ഡി പി ഐ സ്ഥാനാർഥിയായാണ് മത്സര രംഗത്തുള്ളത്.

Jan oushadi

കഴിഞ്ഞ വർഷം കോളേജിൽ എം എസ് എഫ് സ്ഥാനാർഥിയായി മത്സരിച്ച്  സ്റ്റുഡന്റ്സ് എഡിറ്ററായ അനുഭവം ഈ 21 കാരിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് കൃത്യത നൽകുന്നുണ്ട്. പൊതു തിരഞ്ഞെടുപ്പിലെ കന്നി വോട്ട് സ്വന്തം ചിഹ്നത്തിൽ തന്നെ നൽകാൻ കഴിയുന്നതിലെ സന്തോഷവും നിഹാലക്ക് സ്വന്തം.

എസ് ഡി പി ഐ പ്രവർത്തകനായ  അണ്ടത്തോട് കുമാരൻപടി മേത്തി ഒലീദിന്റെ  രണ്ടു മക്കളിൽ ഇളയവളാണ് നിഹാല. മാതാവ് റാബിയ. സഹോദരൻ സായിദ്.

മന്നലാംകുന്ന് ഡിവിഷനിലെ എൽ ഡി എഫ് സ്ഥാനാർഥിയുടെ പത്രിക സൂക്ഷ്മ പരിശോധനക്ക് ശേഷം തള്ളിയിരുന്നു. ഇതോടെ യു ഡി എഫ്, എൻ ഡി എ,  എസ് ഡി പി ഐ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. പാപ്പാളി മുതൽ അകലാട് മൂന്നയിനി വരെയുള്ള പുന്നയൂർ പഞ്ചായത്തിലെ ആറു വാർഡുകൾ ഉൾപ്പെടുന്നതാണ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ മന്നലാംകുന്ന് ഡിവിഷൻ. ചാവക്കാട് മേഖലയിൽ  ഇടത് വലത് എൻ ഡി എ മുന്നണികൾക്കെതിരെ ഒറ്റക്കാണ് എസ് ഡി പി ഐ സ്ഥാനാർഥികളുടെ മത്സരം.

Comments are closed.