mehandi banner desktop
Chavakkad online

എസ് എഫ് ഐ പോരാട്ട വീര്യവുമായി പാലയൂരിന്റെ ഹൃദയം കീഴടക്കാൻ ഹൃദിൽ വയസ്സ് 21

Ft

ചാവക്കാട്:   പൊതു തിരഞ്ഞെടുപ്പിലെ ബേബി, സെന്റ് അലോഷ്യസ് കോളേജിലെ പുലി, ഹൃദിൽ നിയാ തോമസ് വയസ്സ് 21. നാലുമാസംമുൻപാണ് 21 തികഞ്ഞത്. ചാവക്കാട് നഗരസഭ വാർഡ്‌ 12 ൽ എൽ ഡി എഫ് സ്വതന്ത്ര  സ്ഥാനാർഥിയായി മത്സരിക്കുന്നു. തൃശ്ശൂർ ജോസഫ് മുണ്ടശേരി കോളേജിലെ എച്ച് ഡി സി വിദ്യാർത്ഥിയാണ്‌ ഹൃദിൽ. സെന്റ് അലോഷ്യസ് കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ മൂന്നു വർഷവും എസ് എഫ് ഐ ഭാരവാഹിയായിരുന്നു. കോളേജ് തിരഞ്ഞെടുപ്പിൽ രണ്ടുതവണ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്.  

Jan oushadi

സി പി എം വാർഡ്‌ സെക്രട്ടറി സി കെ തോമസാണ് പിതാവ്. രാഷ്ട്രീയ പാരമ്പര്യവും വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കരുത്തുമായി യു ഡി എഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് ഹൃദിൽ. യു ഡി എഫി ന്റെ സിറ്റിംഗ് കൗൺസിലർ ജോയ്‌സി ടീച്ചറാണ് പ്രധാന എതിരാളി.

അമ്മ സിന്ധു. വി. വർഗ്ഗീസ്.  ചേച്ചി എമിൽ സിൻ ടോം അമിറ്റി യൂണി വേഴ്സിറ്റിയിൽ മീഡിയയിൽ ഗ്രാജുവേഷൻ കഴിഞ്ഞ് ഡൽഹിയിൽ ത്രിവേണി മീഡിയയിൽ ജോലി ചെയ്യുന്നു. അനിയത്തി  ഡ്യുവൽ റോസ് ടോം. കോട്ടക്കൽ തിങ്ക് കോളേജിൽ  ബി ആർക്ക് എൻട്രൻസ് വിദ്യാർത്ഥിയാണ്‌.

Comments are closed.