പാടൂർ : ഫേസിനേറ്റ് ക്ലബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വെങ്കിടങ്ങ് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ പത്മിനി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന “പ്ലാസ്റ്റിക് വിമുക്ത പാടൂർ ” എന്ന ആശയത്തിന്റെ ആദ്യ ഘട്ടമായ പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബൂത്തിന്റ ഉദ്ഘാടനം മൂന്നാം വാർഡ് മെമ്പർ ശ്രീമതി സജ സാദാത് നിർവഹിച്ചു. ചെയർമാൻ ജാബിർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവിധ ക്ലബ്‌ പ്രതിനിധികളായ ശിഹാബ് മാസ്റ്റർ, ഫിറോസ് കാലടിയിൽ, അശ്റഫ്, മുസ്തഫ ഫൈസി, ഒ ടി ലത്തീഫ്, അബ്ദുല്ലാഹ് തുടങ്ങിയവർ ആശംസകൾ നേർന്നു. ക്ലബ്ബ്‌ സെക്രട്ടറി ആസിഫ് കളയംകോട് സ്വാഗതവും പ്രസിഡന്റ്‌ സാലിഹ് നന്ദിയും പറഞ്ഞു