വടക്കേകാട് : ഷാഫി പറമ്പിൽ എം എൽ ക്ക് കോവിഡ് എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട പുന്നയൂർക്കുളം മുൻ പഞ്ചായത്ത് പ്രസിഡണ്ടും സി പി എം നേതാവുമായ സി ടി സോമരാജിനെ (59) വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത്കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് നിഖിൽ ജി കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ഒ ജെ ജനീഷ് എന്നിവരുടെ പരാതിയിലാണ് നടപടി. ഞായറാഴ്ചയാണ് സംഭവത്തിന്‌ ആസ്പദമായ വിഷയം സോമരാജ് ഫേസ്ബുക്കിൽ പോസ്റ്റിയത്. തുടർന്നുണ്ടായ പ്രതികരണങ്ങളെ തൂടർന്ന് പോസ്റ്റ്‌ പിൻവലിക്കുകയും ചെയ്തിരുന്നു. അറസ്റ്റു രേഖപ്പെടുത്തി സോമരാജിനെ ജാമ്യത്തിൽ വിട്ടു.