ചാവക്കാട് : ബ്ലാങ്ങാട് ലോഡ്ജില്‍ നിന്ന് കഞ്ചാവ് സഹിതം യുവാവിനെ പിടികൂടി. മണത്തല സ്വദേശി കുരിക്കളകത്ത് ജാഫറിനെയാണ് 100 ഗ്രാം കഞ്ചാവു സഹിതം എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ലോഡ്ജ് റെയ്ഡ് ചെയ്തായിരുന്നു അറസ്റ്റ്.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കോവിഡ് ഹോട്സ്പോട്ടായ ബാംഗ്ലൂരിൽ നിന്നും അനധികൃകമായെത്തി ലോഡ്ജിൽ കഴിയുകയായിരുന്നെന്നു മനസ്സിലായത്.
ഇയാളെ ജാമ്യത്തിൽ വിട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കും. കോവിഡ് ടെസ്റ്റ്‌ നടത്തും.
എന്നാൽ ഇയാളുമായി ഇടപഴകിയ എക്‌സൈസ് സംഘത്തിനു ക്വാറന്റൈൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്.