mehandi new

വീണ്ടും കള്ളനോട്ടു വേട്ട : വ്യാജ നോട്ടുമായി ചാവക്കാട് പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : വ്യാജ നോട്ട് വിതരണക്കാരായ മൂന്ന് പേരെ ചാവക്കാട് പോലീസ് പിടികൂടി. പട്ടിക്കാട് മാംസ വിൽപ്പന നടത്തുന്ന കൂർക്കഞ്ചേരി സ്വദേശി പുതിയവീട്ടിൽ റാഫി (47), ഇവിടെ ലോട്ടറി വിൽപ്പന നടത്തുന്ന ചാണോത്ത് മണപ്പുറത്ത് വീട്ടിൽ സുകുമാരൻ ( സുകു 50 ), പട്ടിക്കാട് ഹാർഡ്‌വെയർഷോപ്പിലെ ജീവവനക്കാരൻ വടക്കുംപാടം വെള്ളിവീട്ടിൽ രവി (47) എന്നിവരെയാണ് ചാവക്കാട് സി ഐ കെജി സുരേഷിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ അറസ്റ്റു ചെയ്തത്. പീച്ചി പട്ടിക്കാട് നിന്നാണ് സംഘത്തെ പിടികൂടിയത്.
ഈ മാസം ഏഴാം തിയ്യതി ഇരുപത്തിയൊന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നുപേരെ ചാവക്കാട് സി ഐ യുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയിരുന്നു . ഇതിലെ ഒന്നാം പ്രതിയായ റഷീദിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് മൂന്നുപേരെ അറസ്റ്റുചെയ്തത്. രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ട് പീച്ചി പട്ടിക്കാട്
ഭാഗത്ത് ഒരുലക്ഷം നല്ലനോട്ട്നു പകരമായി മൂന്നു പേർക്ക് നൽകിയിട്ടുണ്ടെന്നു റഷീദ് പോലീസിനു വിവരം നല്‍കിയിരുന്നു. ഇതിൽ എൺപതിനായിരം രൂപയുടെ കള്ളനോട്ടുകൾ ഇതിനകം പട്ടിക്കാട് മേഖലയിൽ വിതരണം ചെയ്തതായി അറസ്റ്റിലായവര്‍ സമ്മതിച്ചിട്ടുണ്ട്.
114764 , 7dd 91951 , 8ha 599927 , 8fm 104321 , 1uw 070218 തുടങ്ങിയ സീരിയലുകളിലുള്ള കള്ളനോട്ടുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും 500 രൂപയുടെ കള്ളനോട്ടുകൾ പീച്ചി പോലീസ് പിടിച്ചെടുത്തിരുന്നു. ചീട്ടു കളിസംഘത്തിൽനിന്നും പിടിച്ച കള്ളനോട്ടുകൾ ട്രഷറിയിൽ അടക്കാൻ എത്തിച്ചപ്പോഴാണ് വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. പട്ടിക്കാട്ടെ
സൂപ്പർമാർക്കറ്റിലും രണ്ടു കള്ളനോട്ടുകൾ എത്തിയിരുന്നു. ലോട്ടറിയിൽ ചെറിയ തുക സമ്മാനം ലഭിക്കുന്നവര്‍ക്കാണ് സുകു വ്യാജ നോട്ടുകള്‍ നല്‍കിയിരുന്നത്. മാടുകളെ വാങ്ങിക്കാൻ റാഫി വാണിയംകുളം, പെരുമ്പടപ്പ് ചന്തകളിൽ കള്ളനോട്ട് നൽകിയിട്ടുണ്ട്. രവി താൻ ജോലിക്കു നിൽക്കുന്ന കടയിലെ പണപ്പെട്ടിയിൽ നിന്നാണ് കള്ളനോട്ട് മാറ്റിയിരുന്നത്.
മേഖലയിലെ പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, മത്‌സ്യ, പച്ചകറി മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നോട്ടുകൾ വിതരണം നടന്നിട്ടുള്ളതായി പോലീസ് പറഞ്ഞു.
വ്യാജന്‍ യഥാര്‍ത്ഥ നോട്ടിനെ വെല്ലുന്നതായിരുന്നത് കൊണ്ട് എളുപ്പം കണ്ടെത്താനാകാത്തതും പ്രതികൾക്ക് തുണയായി. കയ്യിലുള്ള നോട്ടുകള്‍ ഏതെങ്കിലും കള്ളാനോട്ടാണെന്നു സംശയിക്കുന്നവർ പോലീസിനെ അറിയിച്ച് അന്വേഷണവുമായി സഹകരിക്കണമെന്ന് സി ഐ അഭ്യർത്ഥിച്ചു. ഇവർക്കെതിരെ യാതൊരു നടപടിയുണ്ടാകില്ല.
ചാവക്കാട് സർക്കിൾ എസ് ഐ മാധവൻ, എ എസ് ഐ അനിൽ മാത്യു, സി പി ഒമാരായ സുദേവ്, രാഗേഷ്, ജോഷി, തോമസ്, വനിത സി പി ഒ സൗദാമിനി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ പട്ടികാട് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ അറസ്റ്റിലായ മൂന്നുപേരും ജയിലിൽ റിമാന്റിലാണ്. ഈ കേസിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്‌

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.