Header

ഇലക്ട്രിക് പോസ്റ്റില്‍ മലമ്പാമ്പ് – പിടിക്കാന്‍ കയറിയ യുവാവിനു കടിയേറ്റു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ചാവക്കാട് കുന്നംകുളം റോഡില്‍ ആശുപത്രി റോഡിനു സമീപം ഇലക്ട്രിക് പോസ്റ്റില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് വഴിയാത്രക്കാര്‍ ഇലക്ട്രിക് പോസ്റ്റിനു മുകളിലേക്ക് കയറുന്ന പാമ്പിനെ കണ്ടത്.  വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് റോഡില്‍ തടിച്ചു കൂടിയത്. ഇതോടെ വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കെ എസ് ഇ ബി ജീവനക്കാര്‍ എത്തി വൈദ്യുതി ബന്ധം വിച്ചേദിച്ചുവെങ്കിലും പാമ്പിനെ പിടിക്കാന്‍ ധൈര്യമുള്ളവര്‍ ഉണ്ടായില്ല. പിന്നീട് ആള്‍ക്കൂട്ടത്തില്‍ നിന്നും രണ്ടു യുവാക്കള്‍ പോസ്റ്റില്‍ കയറിയാണ് വൈദ്യുതി കമ്പികളില്‍ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിടികൂടുന്നതിനിടെ  ഒരാള്‍ക്ക് പാമ്പിന്‍റെ കടിയേറ്റു. ഒരുമണിക്കൂര്‍ ശ്രമത്തിനോടുവിലാണ്  പാമ്പിനെ പോസ്റ്റില്‍ നിന്നും ഇറക്കാന്‍ കഴിഞ്ഞത്. ആശുപത്രി റോഡിനു സമീപം താമസിക്കുന്ന വേലായുധന്‍ മകന്‍ രതീഷിനാണ് പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റത്.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/10/python-in-elecric-post.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

വിവരമറിഞ്ഞു തടിച്ചു കൂടിയ ജനം 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.