മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച ചാവക്കാട് ഡി ഇ ഒ ക്ക് യാത്രയയപ്പ് നൽകി

ചാവക്കാട് : മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച് പോകുന്ന ചാവക്കാട് ഡി ഇ ഒ പി വി റഫീഖിന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് പി പ്രശാന്ത് പൊന്നാട അണിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ വി മധു ചാവക്കാട് പി എ സി എച്ച് സാദിക്ക്, സൂപ്രണ്ട് മാരായ റിയാസ്, പുഷ്പം വർഗീസ് എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി.

സംസ്ഥാന സെക്രട്ടറി എം ദീപു കുമാർ, ജില്ലാ സെക്രട്ടറി സി സി പെറ്റർ, ജോയിന്റ് സെക്രട്ടറി പോൾ ജോബ്, അജിത്, പ്രസാദ്, സജീഷ്, കെ ശ്രീജിത്ത്, രാഹുൽ എന്നിവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.

Comments are closed.