ചാവക്കാട് : എറണാകുളത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട് തിരുവത്ര പതിനാലാം വാർഡിൽ കൊപ്ര ഫസലു മരിച്ചു.

ഫസലു സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിച്ചാണ് അപകടം.
അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിലായിരുന്ന ഫസലു ഇന്ന് വൈകീട്ട്
5.30 നാണ് മരിച്ചത്.

എറണാകുളം സൺ റൈസ് ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഫസലുവിൻ്റെ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ മറ്റു ബൈക്കിലെ യാത്രികരായ രണ്ടു യുവാക്കളും തീവ്രപരിചരണ വിഭാഗത്തിലാണ്.