ഫത്ഹേ മുബാറക് ജില്ലാതല ഉദ്ഘാടനവും മദ്റസ പ്രവേശനോത്സവവും

എടക്കഴിയൂർ: സമസ്ത കേരള സുന്നി വിദ്യഭ്യാസ ബോർഡ് മദ്രസകളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫത്ഹേ മുബാറക് പ്രോഗ്രാമിന്റെ ജില്ലാ തല ഉദ്ഘാടനം എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്റസയിൽ നടന്നു. മദ്റസ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ ട്രഷറർ അബൂബക്കർ ഹാജി കൗക്കാനപ്പെട്ടി ഉദ്ഘാടനം ചെയ്തു. നൂറു കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും മാനേജ്മെൻ്റ് പ്രതിനിധികളും സംബന്ധിച്ചു.

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ചാവക്കാട് റൈഞ്ച് പ്രസിഡൻ്റ് സയ്യിദ് ഹുസൈൻ തങ്ങൾ മമ്പുറം പ്രാർത്ഥന നിർവഹിച്ചു. മദ്റസ സെക്രട്ടറി ബഷീർ മോഡേൺ സ്വാഗതം പറഞ്ഞു. എസ് എം എ തൃശൂർ ജില്ലാ പ്രസിഡൻ്റ് അബ്ദുഹാജി കാതിയാളത്തിൻ്റെ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ, ജില്ലാ ട്രെയിനിംഗ് സെക്രട്ടറി ആർ വി എം ബഷീർ മൗലവി, മദ്റസ സദർ മുഅല്ലിം നഹാസ് നിസാമി, എസ് എം എ മേഖല പ്രസിഡൻ്റ് ഇസ്മായിൽ ഹാജി, മദ്റസ പ്രസിഡൻ്റ് മാമുട്ടി ഹാജി, എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ വീരാൻകുട്ടി പള്ളിപ്പറമ്പിൽ, എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ നാസർ , ജോയിൻ്റ് സെക്രട്ടറി ഹംസ, എസ് ജെ എം റൈഞ്ച് സെക്രട്ടറി അബ്ദുൽ കരീം അസ്‌ലമി, ട്രഷറർ സി എച്ച് ബഷീർ മുസ്‌ലിയാർ, ഹമീദ് ലത്തീഫി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മദ്റസ അദ്ധ്യാപകരായ നഹാസ് നിസാമി, ബഷീർ മുസ്‌ലിയാർ, അബ്ദുൽ കരീം അസ്‌ലമി, യുസുഫ് അൽ ഹസനി, ഷാജഹാൻ സഖാഫി, സിദ്ദീഖ് സഖാഫി, ജാബിർ ഫാളിലി തുടങ്ങിയവർ ആദ്യാക്ഷരം കുറിക്കുന്നതിന് നേതൃത്വം നൽകി.


Comments are closed.