ചാവക്കാട്: പുശുവിന് പുല്ലരിയാന്‍ പാടത്തേക്ക് പോയ യുവാവ് വെള്ളത്തില്‍ വീണു മരിച്ചു.
നഗരസഭാ ബസ് സ്റ്റാന്‍്റിനു സമീപം പെരിങ്ങാടന്‍ ചന്ദ്രന്‍്റെ മകന്‍ നിഖിലാണ് (22) മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് പുല്ലരിയാന്‍ പാടത്തേക്ക് പോയതായിരുന്നു.
അപസ്മാര രോഗിയായ നിഖിലിന് പുല്ലരിയുന്നതിനിടയില്‍ അപസ്മാരം വന്നതായിരുന്നു. വെള്ളത്തില്‍ വീണതുകണ്ട് സമീപത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക്
കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മാതാവ്: പാര്‍വതി. സഹോദരങ്ങള്‍: അഖില്‍, നിഥിന്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് ഗുരുവായൂര്‍
നഗരസഭാ ശ്മശാനത്തില്‍ നടക്കും

നിഖില്‍ (22)