mehandi new

വാര്‍ണാട്ട് രമേശിന്റെ കുടുമ്പത്തിനുള്ള കെ പി സി സി യുടെ ധനസഹായം വി എം സുധീരന്‍ കൈമാറി

fairy tale

ചാവക്കാട്: സംഘര്‍ഷത്തിനിടെ മരിച്ച ചാവക്കാട് നഗരസ 11 ാം വാര്‍ഡ് പ്രസിഡന്റായിരുന്ന വാര്‍ണാട്ട് രമേശിന്റെ കുടുംബത്തിനുള്ള കെ പി സി സി യുടെ ധനസഹായം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ കുടുബത്തിനു കൈമാറി. രമേഷിന്റെ വീട്ടിലെത്തിയ സുധീരന്‍ മക്കളായ ശ്വേത, സഞ്ജയ്‌, ബന്ധുക്കള്‍ എന്നിവരുടെ സാനിധ്യത്തില്‍ ഭാര്യ ഗീതയുടെ കൈയ്യില്‍ മൂന്നുലക്ഷം രൂപയുടെ ചെക്കാണ് നല്‍കിയത്. ഡി സി സി പ്രസിഡന്റ് പി എ മാധവന്‍, കെ പി സി സി എക്‌സിക്യൂട്ടിവ്‌മെമ്പര്‍ പി കെ അബൂബക്കര്‍ ഹാജി, ഡി സി സി ഭാരവാഹികളായ എം വി ഹൈദരലി, കെ ഡി വീരമണി, ബിജോയ് ബാബു, എ എം അലാവുദ്ധീന്‍, വി വേണുഗോപാല്‍, ബ്‌ളോക്ക് പ്രസിഡന്റുമാരായ ആര്‍ രവികുമാര്‍, വി കെ ഫസലുല്‍ അലി, എ ടി സ്റ്റീഫന്‍, മണ്ഡലം പ്രസിഡന്റുമാരായ കെ വി ഷാനവാസ്, കെ മണികണ്ഠന്‍‍, ജോയി ചെറിയാന്‍, എം വി ലോറണ്‍സ്, നഗരസഭ പതിപക്ഷനേതാവ് കെ കാര്‍ത്ത്യായനി , മഹിളാകോണ്‍ഗ്രസ് നേതാവ് ബീന രവിശങ്കര്‍, വാര്‍ഡ് കൗണ്‍സിലര്‍ ലതാ പ്രേമന്‍, അക്ബര്‍ കോനോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജൂലായ് 6 ന് രാത്രി 9 മണിക്കാണ് രമേഷ് അയല്‍വാസികളായ ഏതാനും പേരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്.ചാവക്കാട് പൂക്കുളം റേഡിലുള്ള തറവാട് വീട്ടില്‍ നിന്നും മക്കളുമൊത്ത് ബൈക്കില്‍ പഞ്ചാരമുക്കിലുള്ള വീട്ടിലേക്കുപോകുമ്പോള്‍ കളിയാക്കിയത് തുടര്‍ന്നുണ്ടായ തര്‍ക്കമാണ് രമേഷിന്റെ മരണത്തില്‍ കലാശിച്ചത്. മക്കളെ വീട്ടിലാക്കി തിരിച്ചെത്തിയ രമേഷ് കളിയാക്കിയ യുവാക്കളുമായി വാക്കേറ്റം നടക്കുകയും തുടര്‍ന്നു തളര്‍ന്നു വീഴുകയുമായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Comments are closed.