ചാവക്കാട്: മാധ്യമ പ്രവര്‍ത്തകരെ കൂച്ചുവിലങ്ങിടുന്ന പിണറായിസം കേരളത്തില്‍ നടപ്പിലാക്കുന്നത് ഫാസിസ്റ്റു ഭരണമാണെന്നും സംസ്ഥാനത്തു അധികാരത്തിലെത്തിയ സി. പി. എം ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളെപോലും തകര്‍ത്തെറിയുന്നുവെന്നും മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി. എച്ച് റഷീദ്. കടപ്പുറം പഞ്ചായത്ത് മുസ്ലിം യൂത്തലീഗ് ഖാഇദേമില്ലത് യൂത്ത്‌സെന്റര്‍ന്റെ ഉദഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ദളിത് പീഡനം നടന്നാല്‍ കേരളത്തില്‍ പ്രേതിഷേധിക്കുന്ന സി പി എം അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തില്‍ ദളിത് പീഡനത്തിന്റെ പരമ്പര സൃഷ്ടിക്കുകയാണ്. രാജ്യത്തെ സകല മൂല്യങ്ങളെയും തകര്‍ത്താണ് സംഘപരിവാര്‍ ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നത്. ദളിതുകളെയും ന്യൂനപക്ഷങ്ങളെയും ഉന്മ്മൂലനം ചെയ്യാന്‍ കുത്സിത ശ്രമങ്ങള്‍ നടക്കുന്നു. ഭൂരിപക്ഷ ന്യൂനപക്ഷ ധ്രുവീകരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യുക എന്നത് മാത്രമാണ് ഏക സിവില്‍ കോഡ് ചര്‍ച്ചകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് തെരുവത്ത് അധ്യക്ഷത വഹിച്ചു. ഭാഷാ സമര അനുസ്മരണ സംമ്മേളനം മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി. എ. ശാഹുല്‍ ഹമീദ്, എ.എച്ച് സൈനുല്‍ ആബിദീന്‍, പി.ടി അഫ്‌സല്‍, ഖത്തര്‍ കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് ഹംസക്കുട്ടി, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ടി.ആര്‍ . ഇബ്രാഹിം, സുഹൈല്‍ തങ്ങള്‍, സി.എം ഇസ്മായില്‍, അന്‍വര്‍ വട്ടേക്കാട്, ഇന്ത്വിഖാഫ് ആലം, കെ. എം താജുദ്ധീന്‍, മുനീര്‍.കെ.കെ, സി.കെ സിദ്ധീഖ്, ഹൈദര്‍ കറുകമാട്, ഹക്കീം കുമാരന്‍പടി, യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി ഷുഹൈബ് എ കെ എന്നിവര്‍ പ്രസംഗിച്ചു.