mehandi new

ബ്ലാങ്ങാട് ഇരട്ടപ്പുഴയില്‍ വന്‍ സ്ഫോടനം – വീട് കത്തി നശിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ബ്ലാങ്ങാട് ഇരട്ടപ്പുഴയില്‍ വീടിനു തീപിടിച്ചു ഗ്യാസ് സിലിണ്ടറും ഫ്രിഡ്ജും പൊട്ടിത്തെറിച്ച് വന്‍സ്ഫോടനം. വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. ഗ്യാസ് സിലിണ്ടറിന്റെയും ഫ്രിഡ്ജിന്റെയും അവശിഷ്ടങ്ങള്‍ നൂറു മീറ്ററിലധികം ദൂരത്തേക്ക് തെറിച്ചു. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ അയല്‍വാസിയുടെ ജനല്‍ ചില്ല് തകര്‍ന്നു. സ്ഫോടനത്തിന്റെ ശബ്ദംകേട്ട് കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നും ആളുകള്‍ എത്തി. അയല്‍വാസികള്‍ വീടുകളില്‍ നിന്നും ഇറങ്ങി ഓടി. ആര്‍ക്കും പരിക്കില്ല. ഇന്ന് വ്യാഴം രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. കടപ്പുറം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കറുത്താടന്‍ പരേതനായ ചന്ദ്രുവിന്റെ ഭാര്യ രാധയുടെ ഓല മേഞ്ഞ വീടാണ് അഗ്നിക്കിരയായത്.
അന്‍പത്തഞ്ചുകാരിയായ രാധയും മകന്‍ രാജേഷുമാണ് വീട്ടില്‍ താമസം. പെയിണ്ടിംഗ് പണിക്കാരനായ രാജേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഓലമേഞ്ഞ വീടിനോട് ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ അടുക്കളയില്‍ കറി അടുപ്പത്തിട്ട് രാധ അയല്‍പക്കത്തെക്ക് പോയ സമയത്തായിരുന്നു അപകടം. അടുപ്പില്‍ നിന്ന് തീ പടര്‍ന്നാതാണെന്ന് അഗ്നിബാധക്ക് കാരണം എന്ന് കരുതുന്നു.
വീടും അടുക്കളയും കത്തുന്നത് കണ്ടു ഓടി വരുമ്പോള്‍ വന്‍ സ്ഫോടനത്തോടെ അഗ്നി ആളിപ്പടരുകയാണ് ഉണ്ടായതെന്ന് അയല്‍വാസിയായ വീട്ടമ്മ പറഞ്ഞു.
വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, റേഷന്‍കാര്‍ഡ്, ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍, രണ്ടര പവന്റെ സ്വര്‍ണ്ണാഭരണം, കുടുംബശ്രീയുടെ പതിനയ്യായിരം രൂപ, ടി വി, ഫ്രിഡ്ജ് ഉള്‍പ്പെടെ എല്ലാം ചാരമായി. കുടുംബശ്രീ പ്രവര്‍ത്തകയായ രാധയെ സൂക്ഷിക്കാന്‍ ഏല്‍പിച്ച പണമായിരുന്നു കത്തി നശിച്ചത്.
അയല്‍വാസിയായ പൂക്കാട്ട് കറപ്പുണ്ണിയുടെ മകള്‍ യമുനയുടെ വീടിന്റെ മുന്‍ വശത്തെ ജനല്‍ ചില്ലാണ് സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ തകര്‍ന്നത്.
ഗുരുവായൂര്‍ ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. ചാവക്കാട് പോലീസ്, ടോട്ടല്‍ കെയര്‍ ആംബുലന്‍സ് എന്നിവര്‍ സ്ഥലത്തെത്തി.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/11/erattappuzha-fire-.jpg” title_text=”അഗ്നിബാധയില്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്ന വീട് ” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/11/broken-window-in-fire.jpg” title_text=”പ്രകമ്പനത്തില്‍ തകര്‍ന്ന പൂക്കാട്ട് കറപ്പുണ്ണിയുടെ മകള്‍ യമുനയുടെ വീടിന്റെ മുന്‍ വശത്തെ ജനല്‍ ചില്ല്” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.