mehandi new

കുഴിങ്ങരയില്‍ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി

fairy tale

പുന്നയൂര്‍: കുഴിങ്ങരയില്‍ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. കുഴിങ്ങര രവി റോഡിനു സമീപം നിരവധി വീടുകള്‍ക്ക് സമീപത്തെ പറമ്പിലെ പുല്ലിനാണ് തീപിടിച്ചത്.
വെള്ളിയാഴ്ച്ച വൈകുന്നേര 4.30 ഓടെയാണ് സംഭവം. പരിസരവസികള്‍ ബഹളം കൂട്ടിയതിനെ തുടര്‍ന്ന് പഞ്ചായത്തംഗം സി.എം സുധീര്‍, നാട്ടുകാരായ എം.എ അന്‍വര്‍,
സനല്‍ വൈക, സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. പരിസരത്തുള്ള വീടുകളില്‍ നിന്ന് മോട്ടോര്‍ പമ്പ് സെറ്റ് സംഘടിപ്പിച്ച് കിണറിലെ വെള്ളമടിച്ചാണ്
വൈകിട്ട് ആറോടെ ഇവര്‍ തീയണച്ചത്.

Jan oushadi muthuvatur

Comments are closed.