mehandi banner desktop
Chavakkad online

രാത്രിയിൽ വീടുകയറി ആക്രമണം – അഞ്ചുപേർ അറസ്റ്റിൽ

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

IMG-20181206-WA0081ചാവക്കാട്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് അർദ്ധ രാത്രി വീടുകയറി അക്രമിച്ച കേസില്‍ അഞ്ചു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാലപ്പെട്ടി തണ്ടാന്‍കോളില്‍ ആഷിബ്(28), വെളിയംകോട് പുളിക്കല്‍ അര്‍ഷാദ്(27), പാലപ്പെട്ടി ആലുങ്ങല്‍ റാഷിദ്(27), പാലപ്പെട്ടി കുന്നിമിന്‍റകത്ത് അബ്ദുള്‍ ഗഫൂര്‍(25), പാലപ്പെട്ടി പൊണ്ടാട്ടയില്‍ സിറാജുദ്ദീന്‍(26) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച രാത്രി 11-ന് ഒരുമനയൂര്‍ ചന്തിരുത്തില്‍ സനലിന്‍റെ വീട്ടിലാണ് പ്രതികള്‍ അതിക്രമിച്ചു കയറിയത്. സനല്‍ 30,000 രൂപ ആഷിബില്‍ നിന്ന് കടം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. പറഞ്ഞ അവധിക്കു പണം തിരിച്ചു കൊടുക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് അക്രമിക്കാനെത്തിയതായിരുന്നു ആഷിബും മറ്റു പ്രതികളും. സനലിനെയും ഭാര്യയെയും പ്രതികൾ മർദിച്ചതായും പരാതിയുണ്ട്.
എസ് ഐ മാരായ കെ.ജി.ജയപ്രദീപ്, ഇ.വി.രാധാകൃഷ്ണന്‍, എ.എസ്.ഐ. മാരായ അനില്‍ മാത്യു, സുനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.