ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ചാവക്കാട് നിന്നും അഞ്ചു വയസ്സുകാരൻ

ചാവക്കാട് : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ചാവക്കാട് ഇരട്ടപ്പുഴ സ്വദേശിയായ ആച്ചി റിജുവിന്റെ മകൻ അഞ്ചുവയസ്സുകാരൻ റയാൻ.

ഒരു മിനുട്ടിൽ സൗരയൂഥം സംബന്ധിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ അഞ്ചു വയസ്സുകാരൻ എന്ന റെക്കോർഡാണ് റയാൻ റിജു സ്വന്തമാക്കിയത്.
ഷാർജ ഇന്ത്യൻ സ്കൂളിലെ കെ ജി വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കൻ. നീതുവാണ് മാതാവ്.
ആഗസ്റ്റ് പതിമൂന്നിനായിരുന്നു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ച റിയാന്റെ അവതരണം. കഴിഞ്ഞ ദിവസമാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.

Comments are closed.