എടക്കഴിയൂർ നേർച്ചക്ക് കൊടിയേറി

ചാവക്കാട് : എടക്കഴിയൂർ നേർച്ചക്ക് കൊടിയേറി. ജനുവരി 9, 10 തിയതികളിലായി നടക്കുന്ന എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി സയ്യിദ് ഫാത്തിമാബി കുഞ്ഞി ബീവിയുടെയും ജാറത്തിലെ 168മത് ചന്ദനക്കുടം കൊടികുത്ത് നേർച്ചയുടെ കൊടിമരം നാട്ടിൽ കർമ്മം നടന്നു. വടക്കുഭാഗം നേർച്ച കമ്മറ്റി പ്രസിഡണ്ട് ഇല്യാസ് കല്ലൂരയിൽ, സകരിയ തങ്ങൾ, ശാക്കിർ അയ്യത്തയിൽ, ബഷീറുദ്ധീൻ തങ്ങൾ, യഹിയ തങ്ങൾ, സിയാദ്, ജാഫർ തങ്ങൾ, ശിവൻ, രവി എന്നിവർ നേതൃത്വം നൽകി.

ഏഴാം തിയതി ബുധനാഴ്ച വടക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നദാനം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു

Comments are closed.