mehandi new

പൂയം നക്ഷത്രത്തിൽ സ്വർണ്ണ ധ്വജ സ്തംഭത്തിൽ ഗുരുവായൂർ ക്ഷേത്രോത്സവത്തിനു കൊടിയേറി

fairy tale

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാത്രി ഒൻപത് പന്ത്രണ്ടോടെ പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജ സ്തംഭത്തിൽ കൊടിയേറ്റ് . തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി  മനോജ്, ചെങ്ങറ സുരേന്ദ്രൻ,  മനോജ് ബി നായർ, വി ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

Mss conference ad poster

കൊടിയേറ്റ ശേഷം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ഉത്സവ കലാ പരിപാടികളുടെ ഉദ്ഘാടനം നടന്നു. വേദിയിൽ ദേവസ്വം ചെയർമാൻ ഭദ്രദീപം തെളിയിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. കേരള കലാമണ്ഡലം മേജർസെറ്റ് അവതരിപ്പിച്ച കഥകളിയിൽ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി ആശാൻ നളചരിതം ( മൂന്നാം ദിവസം) കഥയിലെ ബാഹുകനായി രംഗത്തെത്തി.

planet fashion

Comments are closed.