mehandi new

പുല്ലാങ്കുഴല്‍ നാദമായ് …

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍: പുല്ലാങ്കുഴലില്‍ ഗോപികമാരുടെ മനം കവര്‍ന്ന കണ്ണന് പുല്ലാങ്കുഴല്‍ സംഗീതാര്‍ച്ചനയൊരുക്കി പ്രത്യേക കച്ചേരിയിലെ മൂന്ന് കച്ചേരികളും ആസ്വാദകമനം കവര്‍ന്നു.
ചെമ്പൈ വേദിയില്‍ പ്രത്യേക കച്ചേരി അവതരിപ്പിച്ച മാലാ ചന്ദ്രശേഖറും ജെ എ ജയന്തും മൈസൂര്‍ ചന്ദ്രകുമാറും എന്നിവരെല്ലാം പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിച്ച അപൂര്‍വ്വതക്കാണ് തിങ്കളാഴ്ച്ച രാത്രി ഗുരുവായൂര്‍ സാക്ഷ്യം വഹിച്ചത്. മാലയുടെ കച്ചേരി കൃഷ്ണലീലകളാല്‍ സമ്പന്നമായപ്പോള്‍ മറ്റു രണ്ടുപേരും പരമ്പരാഗത കീര്‍ത്തനങ്ങളും കൃഷ്ണ സ്തുതികളും പുല്ലാങ്കുഴലില്‍ അവതരിപ്പച്ചത് ആസ്വാദക മനംകവര്‍ന്നു. കുംഭകോണം എം ആര്‍ ഗോപിനാഥ് (വയലിന്‍), തഞ്ചാവൂര്‍ പ്രവീണ്‍ (മൃദംഗം), തിരുവനന്തപുരം വി കാര്‍ത്തികേയന്‍ (ഘടം), ബെല്ലിക്കോത്ത് രാജീവ് (മുഖര്‍ശംഖ്) എന്നിവര്‍ മാല ചന്ദ്രശേഖറിന് പക്കമേളമൊരുക്കി.
എല്‍ രാമകൃഷ്ണന്‍(വയലിന്‍), സി ഭരദ്വാജ് ( മൃദംഗം), പാപനാശം സേതുരാമന്‍ (ഘടം), നെയ്യാറ്റിന്‍കര കൃഷ്ണന്‍ (മുഖര്‍ശംഖ്) എന്നിവര്‍ ജെ എ ജയന്തിനും
ശ്രേയ ദേവനാഥ് (വയലിന്‍), ആലപ്പുഴ ജി ചന്ദ്രശേഖരന്‍ നായര്‍ ( മൃദംഗം), ആദിച്ചനെല്ലൂര്‍ അനില്‍കുമാര്‍ (ഘടം), കണ്ണൂര്‍ സന്തോഷ്‌ (മുഖര്‍ശംഖ്) എന്നിവര്‍ മൈസൂര്‍ ചന്ദന്‍കുമാറിനും പക്കമേളമൊരുക്കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.