mehandi new

ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മിന്നല്‍ പരിശോധന – 25 സ്ഥാപനങ്ങളില്‍ ക്രമക്കേട്

fairy tale

ചാവക്കാട്: ഓണത്തോടനുബന്ധിച്ച് പൊതു, സ്വകാര്യ വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലവര്‍ദ്ധനവ് എന്നിവ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ചാവക്കാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളിലും വിവിധ പഞ്ചായത്തുകളിലുമായി 36 റേഷന്‍ കടകളിലും 85 സ്വകാര്യസ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. അരി, മണ്ണെണ്ണ മൊത്തവ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തി. 16 റേഷന്‍ കടകളിലും ഒമ്പത് സ്വകാര്യ വിപണനകേന്ദ്രങ്ങളിലും ക്രമക്കേട് കണ്ടെത്തി.
കൊടുങ്ങല്ലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്ട്ട് നല്‍കുകയും ചെയ്തു. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലനിലവാരം സൂചിപ്പിക്കുന്ന ബോര്‍ഡ് പൊതുജനം കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും മൊത്തവ്യാപാര സ്ഥാപനങ്ങള്‍ ബോര്‍ഡില്‍ അതാത് ദിവസത്തെ സ്‌റ്റോക്ക് എഴുതി പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധന 12 വരെ തുടരും. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ പി.ബി.മുഹമ്മദ് റാഫി, എന്‍.എസ്. സുധ, സി.ആര്‍.വിനീത എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Ma care dec ad

Comments are closed.