മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മക്ക് ഒരാണ്ട് – വിവിധ പരിപാടികളോടെ ഒന്നാം ചരമ വാർഷിക അനുസ്മരണം സംഘടിപ്പിച്ചു
ചാവക്കാട് : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മക്ക് ഒരാണ്ട് തികയുന്നു. ഉമ്മൻചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവർഷം പിന്നിടുകയാണ്. വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ നാട് ഓർമിക്കുന്നത്. ചാവക്കാട് മേഖലയിൽ ഇന്ന് വിവിധ ഇടങ്ങളിൽ ഒന്നാം ചരമ വാർഷിക അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
ചാവക്കാട് ടൗണിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, ഉമ്മൻ ചാണ്ടി സ്മൃതി സദസ്സും സംഘടിപ്പിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.വി യൂസഫലി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് കൺവീനർ കെ.വി. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്സ് നേതാക്കളായ സി. ബക്കർ, ടി. എച്ച്.റഹീം, ജമാൽ താമരത്ത്, സി.കെ. ബാലകൃഷ്ണൻ, മുബാറക്ക് ഇമ്പാറക്ക്, പി.കെ. ഷെക്കീർ, പ്രദീപ് ആലിപ്പിരി, ഖലീൽഷ പാലയൂർ, കെ കെ .ഹിരോഷ്, ആർ.കെ. നവാസ്, പി.ടി. ഷൗക്കത്ത്, ഷുക്കൂർ കോനാരത്ത്, സി.കെ. ഷക്കീർ, ജമാൽ കുന്നത്ത്, ഹക്കീം ഇമ്പാറക്ക്, പി. മുഹമ്മദ്ധീൻ, കെ. എസ്. ദിലീപ് എന്നിവർ സംസാരിച്ചു.
തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും പുത്തൻകടപ്പുറം സെന്ററിൽ നടന്നു. മുൻ കെപിസിസി അംഗം സി എ ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മുൻ യുഡിഎഫ് കൺവീനർ കെ നവാസ് മുഖ്യപ്രഭാഷണം നടത്തി. തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എച്ച് എം നൗഫൽ അധ്യക്ഷത വഹിച്ചു. പി എം നാസർ, കെ എച്ച് ഷാഹു, ഹമീദ്, എം എസ് ശിവദാസ്, കെ എം ശിഹാബ്, കോനാരത്ത് ഷുക്കൂർ, പ്രദീപ് ആലിപ്പിരി, പേള ഷാഹിദ, ഹസീന സുബൈർ, കെ കെ സഫർഖാൻ, കെ എ മർസൂക്ക്, പി യു ഷെമീം, ആലുങ്ങൽ ദേവൻ, സുഹാസ് ആലുങ്ങൽ എന്നിവർ പ്രസംഗിച്ചു.
മുതുവട്ടൂർ മേഖല കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും ഭക്ഷണ വിതരണവും നടത്തി. വാർഡ് കൗൺസിലറും യു ഡി എഫ് നേതാവുമായ കെ വി സത്താർ ഉദ്ഘാടനം ചെയ്തു. ജമാൽ താമരത്ത്, എം എൽ ജോസഫ്, ബഷീ കെ വി, ചന്ദ്രൻ, അഫ്സൽ, ബാലൻ, പ്രദീപ്, സോമൻ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
മന്നലാംകുന്ന് കോൺഗ്രസ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്നലാംകുന്ന് സെന്ററിൽ നടന്ന പരിപാടി പുന്നയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും വടക്കേക്കാട് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ പി കെ ഹസ്സൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പുന്നയൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ടി പി പ്രജോഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷർബനൂസ് പണിക്ക വീട്ടിൽ, കെ സ് യൂ യൂണിറ്റ് പ്രസിഡന്റ് ഷമ്രുദ് സൈദലവി എന്നിവർ സംസാരിച്ചു. ഇ കെ സുലൈമാൻ, നവാസ് കീഴ്കൂട്ട്, ഷാഹുൽ കെ എ, അക്ബർ. കെ. എ, അഷ്‌കർ എം. എം എന്നിവർ നേതൃത്വം നൽകി.
Comments are closed.