mehandi banner desktop
Chavakkad online

വീട് കയറി ആക്രമണം – നാലുപേര്‍ അറസ്റ്റില്‍

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : മണത്തല അയിനിപ്പുള്ളിയില്‍ വീടുകയറി ആക്രമിച്ച കേസിലെ നാല് പ്രതികളെ ചാവക്കാട് എസ്.ഐ. എം.കെ. രമേഷ്, എ.എസ്.ഐ. അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. തിരുവത്ര കോട്ടപ്പുറം സ്വദേശികളായ കുന്നത്ത് നൗഷാദ് (34), കേരന്റകത്ത് ഫര്‍ഷിദ് (20), അകലാട് നാലാംകല്ല് സ്വദേശികളായ കേരന്റകത്ത് റിന്‍ഷാദ് (22), കുന്നത്ത് ഹനീഫ (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 11ന് രാത്രി 10.30ന് അയിനിപ്പുള്ളി പണിക്കന്‍ രാഹുലിന്റെ വീട്ടില്‍ കയറി രാഹുലിനെയും അമ്മ, സഹോദരന്‍ എന്നിവരെയും ആക്രമിച്ച കേസിലാണ് അറസ്റ്റ്. 11ന് പകല്‍ അയിനിപ്പുള്ളിയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂക്കളമത്സരവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.