mehandi new

വിഷു വെളിച്ചം – ചാവക്കാട് നഗരത്തിൽ നാല് മിനി മാസ്റ്റ് ലൈറ്റുകൾ മിഴി തുറന്നു

fairy tale

ചാവക്കാട് : ചാവക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച നാല് മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം എൻ.കെ. അക്ബർ എം എൽ എ നിർവഹിച്ചു. കൂട്ടുങ്ങൽ ചത്വരത്തിൽ രണ്ട് മിനി മാസ്റ്റ് ലൈറ്റുകളും, ഓവുങ്ങൽ പള്ളി ജംഗ്ഷനിലും, ആശുപത്രിപ്പടിയിലും ഓരോന്ന് വീതവുമാണ് സ്ഥാപിച്ചിട്ടുള്ളത്.   എം.എൽ.എ.യുടെ 2022-2023, 2024-2025 വർഷങ്ങളിലെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 7,10,000 രൂപ  വാലവഴിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. 

planet fashion

നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് സ്വാഗതം ആശംസിച്ചു. നഗരസഭ അസിസ്റ്റന്റ് എൻജിനീയർ സി എൽ ടോണി പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ  ഷാഹിന സലീം, ക്ഷേമകാര്യ സ്ഥിരസമിതി ചെയർമാൻ പി. എസ് അബ്ദുൽ റഷീദ്,  ആരോഗ്യ കാര്യസ്ഥിര സമിതി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം. ആർ. രാധാകൃഷ്ണൻ, വാർഡ് കൗൺസിലർമാരായ കെ വി ഷാനവാസ്,  എം. ബി. പ്രമീള, ഫൈസൽ കാനാമ്പുള്ളി  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Macare 25 mar

Comments are closed.