ചാവക്കാട് : ബാല ചികിത്സാ രംഗത്തെ സർക്കാർ സംവിധാനമായ ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്റർ (DEIC), ചാവക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന
ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചു കൊണ്ട് ഹൃദയ സംബന്ധമായ തകരാറുകളുള്ള 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ഹൃദ്രോഗ ചികിത്സാ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഡോക്ടർമാരുടെ പരിശോധനയിലൂടെ അസുഖം സ്ഥിതീകരിക്കുന്ന കുട്ടികളെ പ്രമുഖ സർക്കാർ – സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചു ലക്ഷങ്ങൾ ചിലവ് വരുന്ന ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതായിരിക്കും

2019 ഒക്ടോബർ 27 ഞായറാഴ്ച രാവിലെ 9.00 മണിക്ക് ബഹു. ടി. എൻ. പ്രതാപൻ എം പി ചാവക്കാട് എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു ഉദ്ഘാടനം നിർവഹിക്കും. ക്യാമ്പിൽ പങ്കെടുക്കുവാനും മുൻകൂട്ടി ബുക്ക് ചെയ്യുവാനും കൂടുതൽ അന്വേഷണങ്ങൾക്കും ബന്ധപ്പെടുക.
9846213165, 7736713405, 9846040940, 9946610610.