എംഎസ്എസ് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു

ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി (എം എസ് എസ് ) ചാവക്കാട് യൂണിറ്റ് നിർധനരായ രോഗികൾക്ക് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു. സാമുഹ്യ പ്രവർത്തകൻ കരീം പന്നിത്തടം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ പാർശ്വ വൽക്കരിക്കപ്പെട്ട ജനങ്ങളെ മുഖ്യധാരയിലേക്കുയർത്തി കൊണ്ടുവരാൻ എംഎസ്എസ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കരീം പന്നിത്തടം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി എസ് നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.പി ബഷീർ, ബദറുദ്ദീൻ മമ്മിയൂർ, നൗഷാദ് തെക്കുംപുറം, കെ.എസ്.എ. ബഷീർ, ഹക്കീം ഇംബാറക്ക്, എ വി അഷറഫ് എന്നിവർ പ്രസംഗിച്ചു.

Comments are closed.