Header

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

ചാവക്കാട് : അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി മരിച്ചു.
കൊല്ലം ചവറ സ്വദേശി സുരേഷ് (70) ആണ് മരിച്ചത്.
ചാവക്കാട് ചേറ്റുവ ദേശീയ പാതയിൽ ഒരുമനയൂർ മാങ്ങോട്ട് പടിയിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്. ചാവക്കാട് ടോട്ടൽ കെയർ ആമ്പുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
കാലിനു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
ഇടിച്ചു നിർത്താതെ പോയ വാഹനത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Comments are closed.