mehandi new

അസംഘടിത തൊഴിലാളികൾക്കുള്ള ഇ ശ്രാം കാർഡിനായി സൗജന്യ രജിസ്ട്രേഷൻ നടത്തി

fairy tale

ചാവക്കാട് : ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘവും അക്ഷയ കേന്ദ്രവും സംയുക്തമായി അസംഘടിത തൊഴിലാളികൾക്കുള്ള കാർഡിനായി സൗജന്യ രജിസ്ട്രേഷൻ നടത്തി. സംഘം ഓഫീസിൽ നടന്ന രജിസ്ട്രേഷൻ ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡന്റ് എം. എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി എ.കെ.അലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. കെ. ഷാജഹാൻ, എ.എസ് റഷീദ്, ട്രഷറർ പി. കെ. സന്തോഷ്, കെ. എ ജയതിലകൻ, എൻ.വി ഷാജി, കെ. വി മുഹമ്മദ്, ശിവജി കാഞ്ഞിരപ്പറമ്പിൽ, അക്ഷയ കോആർഡിനേറ്റർ കെ. കെ.സുധീരൻ മാസ്റ്റർ, ഷംസി തുടങ്ങിയവർ നേതൃത്വം നൽകി.

നൂറോളം ഓട്ടോറിക്ഷ തൊഴിലാളികൾ രജിസ്ട്രേഷനിൽ പങ്കെടുത്തു.

എന്താണ് ഇ-ശ്രാം കാർഡ് :

അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇനി മുതൽ ഈ കാർഡ് വഴിയായിരുക്കും ഗവൺമെൻറുകൾ ലഭ്യമാക്കുക.

അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും ഈ കാർഡ് കരസ്ഥമാക്കേണ്ടതാണ്

ഈ സേവനം തികച്ചും സൗജന്യമാണ്

ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം

വഴിയോര കച്ചവടക്കാർ
കർഷകർ
കർഷക തൊഴിലാളികൾ
ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും
പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ
കുടുംബശ്രീ പ്രവർത്തകർ
ആശാ വർക്കർമാർ
അംഗനവാടി ടീച്ചർമാർ, ആയമാർ
വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ
പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ
വീട്ടുജോലിക്കാർ
ബാർബർമാർ
പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ
മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും
കെട്ടിട നിർമ്മാണ തൊഴിലാളികൾ
ആശാരിമാർ, ഹെൽപ്പർമാർ
ഹെഡ് ലോഡ് വർക്കർമാർ
ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ
ബീഡി തൊഴിലാളികൾ
എല്ലാ സ്ഥാപനങ്ങളിലേയും PF, ESI ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും
തുകൽ തൊഴിലാളികൾ,
നെയ്ത്തുകാർ
ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
മില്ലുകളിലെ തൊഴിലാളികൾ
മിഡ് വൈഫുകൾ
ന്യൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും
മരപ്പണിക്കാർ
ടാറിങ്ങ് തൊഴിലാളികൾ
കമ്പൂട്ടർ സെന്ററുകൾ, DTP സെന്ററുകൾ, സ്വകാര്യ ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും
കുടിയേറ്റ തൊഴിലാളികൾ കൂൺ കൃഷിക്കാർ

ഇശ്രം പദ്ധതി കൊണ്ട് അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ

തൊഴിലാളികൾ ക്കായി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും

ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വം ലഭിക്കും.

യോഗ്യതാ മാനദണ്ഡം

പ്രായം 16 മുതൽ 59 വയസ് വരെ
ആദായനികുതി അടയ്ക്കുന്നവർ ആകരുത്
PF, ESI എന്നിവയിൽ അംഗമാകരുത്

Royal footwear

Comments are closed.