Header

ഹനീഫയുടെ ഓര്‍മ്മയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു

ചാവക്കാട്: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ തിരുവത്ര പുത്തന്‍കടപ്പുറം എ.സി ഹനീഫ (42)യുടെ ഓര്‍മ്മയില്‍ ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിന്‍്റെ വസതിയില്‍ ഒത്തു ചേര്‍ന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7ന് രാത്രിയായിരുന്നു ഹനീഫ കുത്തേറ്റ് മരിച്ചു വീണത്. ഹിജ്റ വര്‍ഷമനുസരിച്ച് ഈ ദിവസം ശവാല്‍ 22നായിരുന്നു. ബുധനാഴ്ച്ച രാവിലെ മുതല്‍ അദ്ദേഹത്തിന്‍്റെ വീട്ടിലേക്ക് ബന്ധുക്കളത്തെി തുടങ്ങിയിരുന്നു. രാവിലെ 10ഓടെ പുരുഷന്‍മാര്‍ പുത്തന്‍കടപ്പുറം ജുമാ മസ്ജിദ് ഖബര്‍ സഥാനിലെ ഹനീഫയുടെ ഖബറടം സന്ദര്‍ശിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തി. 200 ഓളം പേര്‍ പങ്കെടുത്ത പ്രാര്‍ത്ഥനക്ക് മഹല്ല് ഖത്തീബ് സലാം സഖാഫി നേതൃത്വം നല്‍കി. പിന്നീട് വീട്ടിലും പരേതനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചു. മണത്തല ജുമാഅത്ത് പള്ളി ഖത്തീബ് ഖമറുദ്ധീന്‍ ബാദുഷ തങ്ങള്‍ നേതൃത്വം നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി. യതീന്ദ്രദാസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍്റ് കെ.വി ഷാനവാസ്, നേതാക്കളായ കെ നവാസ്, ടി.എച്ച് റഹീം, കെ.എം ശിഹാബ് എന്നിവരുള്‍പ്പടെ മുന്നോറോളം പേര്‍ ഹനീഫയുടെ വീട്ടിലത്തെി.

Comments are closed.