mehandi new

ഇന്ധന വില വർധന – കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം

fairy tale

പുന്നയൂർ: ഇന്ധന വില വർധനവിനെതിരെ അകലാട് പെട്രോൾ പമ്പിന് മുൻപിൽ നടന്ന മുസ്ലിം ലീഗ് പ്രതിഷേധ സമരം പാർലമെന്ററി പാർട്ടി ലീഡർ സി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് മുൻസിപ്പൽ തലങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിന്റ ഭാഗമായി പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്‌.

planet fashion

മുപ്പത്തിയേഴ്‌ ദിവസത്തിനിടെ ഇരുപത്തൊന്ന് തവണയാണ് പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചത്. അനിയന്ത്രിതമായി എക്‌സൈസ് തീരുവ കൂട്ടുന്ന കേന്ദ്ര സർക്കാരും, ഓരോ വിലവർദ്ധനവിലും നികുതിയും സെസും ഈടാക്കുന്ന സംസ്ഥാന സർക്കാരും നടത്തുന്ന ജനദ്രോഹത്തിനെതിരെയാണ് സമരം സംഘടിപ്പിച്ചത്.

മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യൂസഫ്, പഞ്ചായത്ത് സെക്രട്ടറി ഹുസൈൻ എടയൂർ, ടി.എം നാസർ, ടി അബൂബക്കർ, ഇ.കെ അമീർ, ഷാജി മൂന്നയിനി, മൊയ്തീൻകോയ, ഫൈസൽ മൂന്നയിനി, ഫാരിസ് മൂന്നയിനി, സലീം കുന്നമ്പത്ത്, ഹാഷിം കണ്ണൂർ എന്നിവർ സംസാരിച്ചു.
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കബീർ ഫൈസി സ്വാഗതവും മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഫൈസൽ കുന്നമ്പത്ത് നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.