ഗുരുവായൂര്‍ : കേരള ക്ഷേത്ര സംരക്ഷണ സമതിയുടെ ആഭിമുഖ്യത്തില്‍ ഗണേശോത്സവ ദിവസം ചാവക്കാട് ദ്വാരക കടപ്പുറത്ത് നിമഞ്ജനം ചെയ്യുതിനുള്ള പ്രധാന ശണേശ വിഗ്രഹത്തിന് ഗുരുവായൂരില്‍ വരവേല്‍പ്പ് നല്‍കി. കിഴക്കേനടയില്‍ മജ്ഞുളാല്‍ പരിസരത്ത് നിന്നും വാദ്യമേളങ്ങളുടെയും താലപൊലിയുടെയും അകമ്പടിയോടെയാണ് ക്ഷേത്രനടയിലേക്കാനയിച്ചത്. തുടര്‍ന്ന് ഗണേശ വിഗ്രഹം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന് സമീപം സ്ഥാപിച്ചു. മൂന്ന് ദിവസം ഗണപതി ഹോമം ഭജന ദീപാരാധാന എിവ നടത്തി ചൈതന്യവത്താക്കും. ഗണേശോത്സവ ദിവസമായ തിങ്കളാഴ്ച വിവിധ ദേശങ്ങളില്‍ നിന്നുള്ള വിഗ്രഹളോടൊപ്പം ചാവക്കാട് കടപ്പുറത്തേക്ക് കൊണ്ടു പോയി നിമഞ്ജനം ചെയ്യും. വിഗ്രഹ സ്വീകരണ ഘോഷയാത്രക്ക് ആഘോഷ കമ്മിറ്റി ഭാരവാഹികളായ എം.വി രവീന്ദ്രനാഥ്, പി.ആര്‍ സുരേഷ് ബാബു, അഡ്വ കെ.എസ് പവിത്രന്‍, ടി.പി മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗണേശോത്സവത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ ചാവക്കാട് വിശ്വനാഥക്ഷേത്രത്തില്‍നിന്ന് നിമഞ്ജനഘോഷയാത്രയില്‍ എഴുന്നള്ളിക്കുന്ന ഗണേശവിഗ്രഹത്തിന്
സ്വീകരണം നല്‍കി. ക്ഷേത്രസംരക്ഷണ സമിതി, എസ്.എന്‍.ഡി.പി. മണത്തല ശാഖ, ശിവലിംഗദാസ, മഹേശ്വര, ഗുരുശക്തി, ഗുരുദേവ, വിശ്വനാഥക്ഷേത്ര മാതൃസമിതി
തുടങ്ങിയവരുടെ സ്വീകരണം ഉണ്ടായി.
കെ.എസ്. അനില്‍കുമാര്‍, കെ.കെ. സതീന്ദ്രന്‍, എന്‍.വി. സുധാകരന്‍, യു.ഡി. ദിനു, കെ.എ. ശ്രീരാഗ്, ടി.എം. ശ്രീമിഷ് എന്നിവര്‍ നേതൃത്വം നല്‍കി.