mehandi banner desktop
Chavakkad online

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു

Ft

ഗുരുവായൂര്‍ : കണ്ടാണശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. വടുതല സ്വദേശി വടുതല വീട്ടില്‍ ജിഷ്ണു, കണ്ടാണശേരി വട്ടംപറമ്പില്‍ വിജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ടാണശേരി മൈത്രി ജംഗ്ഷനില്‍ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. പട്രോള്‍ ബങ്കിലെ ജീവനക്കാരനായ ജിഷ്ണു രാത്രി ഡ്യൂട്ടിക്കായി പോകുന്നതിനിടെ ഗുരുവായൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുവായൂര്‍ പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ചൂണ്ടല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് അമല ആശുപത്രിയേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു.

Jan oushadi

Comments are closed.