mehandi new

റിട്ടയേർഡ് അധ്യാപകനെ മർദിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പാവറട്ടി : എളവള്ളി വാകയിൽ റിട്ടയേർഡ് അധ്യാപകനെ കൂട്ടം ചേർന്ന് മർദിച്ച കേസിൽ പരിസരവാസികളായ
ആറ് പേർ അറസ്റ്റിൽ.
വീട്ടുവളപ്പിലെ മതില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മർദ്ധനത്തിൽ കലാശിച്ചത്. എളവള്ളി വാക സ്വദേശികളായ വടാശേരി വീട്ടിൽ പ്രകാശൻ (56), വടാശേരി വീട്ടിൽ പ്രമോദ് (53), വടാശേരി വീട്ടിൽ പ്രണവ് (23), അടിയാറെ വീട്ടിൽ രാജു (ഷിജു-49), അടിയാറെ വീട്ടിൽ ഷാരുൺ (19), അടിയാറെ വീട്ടിൽ അഭിജിത്ത് (23) എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
വാക കുന്നത്തുള്ളി വീട്ടില്‍ സുഗുണനെ (78) ആണ് സംഘം ചേർന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. തന്റെ വീടിന്റെ ഗേറ്റിനോട് ചേർന്ന് കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച താല്‍കാലിക മതില്‍ ഇടിഞ്ഞ് വീണതു സംബന്ധിച്ച് യുവാക്കളോട് ചോദിച്ചപ്പോഴാണ് സംഘം വയോധികനെ കൂട്ടംകൂടി മര്‍ദ്ദിച്ചത്. ക്രൂരമായി മര്‍ദ്ദനമേറ്റ സുഗുണന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലക്കും കയ്യിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്. മുമ്പും പ്രദേശവാസികളില്‍ നിന്ന് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടന്ന് സുഗുണന്റെ മകന്‍ സിജു പറഞ്ഞു.
പാവറട്ടി സി.ഐ. ഫൈസൽ, എസ്.ഐ. ബിന്ദുലാൽ, സി പി ഒ മാരായ ജെയ്സൻ, സുനിൽ കുമാർ, ശ്രീജിത്ത്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പോലീസിനെ കണ്ട് ഭയന്ന് ഒടിയ പ്രതികളെ പിൻതുടർന്ന് വാകയിൽ നിന്ന് പിടികൂടുകയായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.