ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗുണ്ടയെ പോലീസ് പിടികൂടി



വടക്കേകാട് : ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഗുണ്ടയെ വടക്കേക്കാട് പോലീസ് വീടുവളഞ്ഞു പിടിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്നതും കൊലക്കേസുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ വലിയകത്ത് അബ്ദുള്‍ഖലീല്‍ എന്ന ഖലീല്‍ (38) നെയാണ് വടക്കേകാട് എസ്.ഐ മോഹിതിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രി പതിന്നൊന്നു മണിയോടെ പിടികൂടിയത്.
യുവമോര്‍ച്ച നേതാവ് മണികണ്ഠന്‍ പെരിയമ്പലത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിലും, കൂടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത വിവാദമായ കളമശേരി സംഭവത്തിലെ പ്രതിയുമാണ് ഖലീല്‍.
പോലീസ് പറയുന്നത് ഇങ്ങനെ : ഏറെ വിവാദമായ കളമശേരി സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഖലീലിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ഖലീല്‍ പുന്നയൂര്‍കുളം ചമ്മനൂരിലെ ഭര്‍തൃമതിയായ യുവതിയെ പരിചയപ്പെട്ട് കൂടെ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ആദ്യ ഭാര്യയും മക്കളും താമസിക്കുന്നിടത്ത് ഖലീല്‍ ഈ യുവതിയുമായി താമസിക്കാനെത്തി. ഇത് ചോദ്യം ചെയ്ത ഭാര്യയെ ഇയാള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഖലീലിനെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്ന്. കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിനുശേഷമേ വെളിവാകൂ. ഒന്നില്‍ കൂടുതല്‍ യുവതികളുമായി നിരന്തരം അടുപ്പം പുലര്‍ത്തിയിരുന്ന ഇയാള്‍ക്ക് മറ്റേതെങ്കിലും തരത്തിലുള്ള സംഘടനകളുമായി ബന്ധമുണ്ടോയെന്നും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

Comments are closed.