കഞ്ചാവ് : രണ്ടു യുവാക്കള്‍ അറസ്റ്റില്‍ – കടലില്‍ ചാടിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു
ചാവക്കാട്: തീരദേശം കേന്ദ്രീകരിച്ചും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പ്പന നടത്തു രണ്ട് പേര്‍ അറസ്റ്റില്‍. പാലയൂര്‍ റോഡിലെ പെട്രാള്‍പമ്പിന് സമീപം മുസ്ലീംവീട്ടില്‍ ഷറഫുദ്ദീന്‍(27), പാലയൂര്‍ കാവതിയാട്ട് ക്ഷേത്രത്തിന് സമീപം കടേങ്ങര സിജിത്ത്(20)എന്നിവരെയാണ് ചാവക്കാടും എസ്‌ഐ എം.കെ രമേഷും സംഘവും അറസ്റ്റ് ചെയ്തത്. തിരുവത്ര ചീനിച്ചുവടിന് സമീപത്തെ കാറ്റാടിമരങ്ങള്‍ക്കിടയില്‍ ഇരുവരും കഞ്ചാവ് വില്‍പ്പനക്കായി എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം പോലീസിനു ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് ഇരുവരും കടല്‍ക്കരയിലൂടെ കിലോമീറ്ററോളം ഓടി. സിജിത്തിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും ഷറഫുദ്ദീന്‍ കഞ്ചാവുമായി കടലിലേക്ക് ചാടി. നാട്ടുക്കാരില്‍ ചിലര്‍ കടലില്‍ ചാടി പ്രതിയെ പിടികൂടി പോലീസിനെ ഏല്‍പിച്ചു.
പ്രതികളില്‍ നിന്ന് മിഠായി രൂപത്തില്‍ പൊതിഞ്ഞ 65 പൊതികള്‍ പിടികൂടി. ഓരോ പൊതികളും 500 രൂപക്കാണ് വില്‍ക്കുന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. മൊത്തവില്‍പ്പനക്കാരില്‍ നിന്നു വാങ്ങിയാണ് ഇവര്‍ ചില്ലറ വ്യാപാരം നടത്തുന്നത്. ബൈക്കിലെത്തി ഇടത്താവളങ്ങളില്‍ തമ്പടിച്ച് ആവശ്യക്കാരെ ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടാണ് വില്‍പ്പന നടത്തുന്നത്. ഷറഫുദ്ദീന്‍ മോഷണക്കേസിലെ പ്രതി കൂടിയാണ്. അസി. എസ് ഐമാരായ നൗഫല്‍, ബാലന്‍, അഡീഷണല്‍ എസ്‌ഐ അനില്‍ മാത്യു, സീനിയര്‍ സിപിഒ സാബു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments are closed.