mehandi new

സേവനവാരാചരണത്തിന് തുടക്കം കുറിച്ചു

fairy tale

ഗുരുവായൂര്‍ : ഗാന്ധിജയന്തിയോടനുബന്ധിച്ച്  നഗരസഭയുടെ ആഭിമുഖ്യത്തില്‍ സേവനവാരാചരണത്തിന് തുടക്കം കുറിച്ചു. ബസ്സ്സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച സേവനവാരാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ ശാന്തകുമാരി നിര്‍വ്വഹിച്ചു.  വൈസ് ചെയര്‍മാന്‍ കെ.പി വിനോദ്,  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ  സുരേഷ് വാര്യര്‍,  നിര്‍മ്മല കേരളന്‍, ഷൈലജ ദേവന്‍, കൗസിലര്‍മാരായ എ.ടി ഹംസ, ശോഭ ഹരിനാരായണന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷ്മണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൗസിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാരും എന്‍.എസ്.എസ് വളണ്ടിയര്‍മാരും അടങ്ങുന്ന സംഘം നിരത്തുകളും പൊതുസ്ഥലങ്ങളും മൂന്നുമൂ് ദിവസങ്ങളിലായി ശുചീകരിക്കും. ബുധനാഴ്ച മുതല്‍ വാര്‍ഡ് തല ശുചീകരണത്തിന് തുടക്കമാവും. വാര്‍ഡ് തലത്തില്‍ ആശ വര്‍ക്കര്‍മാരും കുടുംബ ശ്രീ അംഗങ്ങളും ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്യും. ഈ മാസം എട്ടു വരെയാണ് സേവന വാരാചരണം.

planet fashion

ഗുരുവായൂര്‍ : ഗാന്ധിജിയിലേക്കു മടങ്ങൂ രാജ്യത്തെ രക്ഷിക്കൂ എ സന്ദേശവുമായി കോഗ്രസ്സ് എസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ഗാന്ധിദര്‍ശന്‍ വാരമായി ആചരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഗുരുവായൂരില്‍ നടന്നു. മജ്ഞുളാല്‍ പരിസരത്ത് നടന്ന ചടങ്ങ് കെ.പി.സി.സി എസ്.ജനറല്‍ സെക്രട്ടറി സി.ആര്‍ വത്സന്‍ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം പി.എന്‍ ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ.സൈതാലികുട്ടി, കെ.വി മാത്യൂ, വി.ടി മായാമോഹന്‍, ജോഷി കളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ വായനശാല വളപ്പിലെ ഗാന്ധിവളപ്പില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.

ഗുരുവായൂര്‍ : കോട്ടപ്പടി വെസ്റ്റ്‌ഗേറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് പൂക്കോട് ആയ്യൂര്‍വ്വേദ ആശുപത്രിയും പരി്‌സരവും ശുചീകരിച്ചു. നഗരസഭ കൌണ്‍സിലര്‍ വര്‍ഗീസ് ചീരന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ബിജു മുട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി ജെയിംസ്, സണ്ണി വെള്ളറ, എം.കെ.പോള്‍സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Macare health second

Comments are closed.