കുടിവെള്ളത്തിൽ മാലിന്യം – ചക്കംകണ്ടം പ്രതിഷേധം ശക്തമാകുന്നു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : അങ്ങാടിത്താഴം, ചക്കം കണ്ടം മേഖലയിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തിൽ വ്യാപകമായി മാലിന്യങ്ങൾ കലർന്ന സംഭവം പ്രദേശത്തുണ്ടാക്കിയ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഡി എം ഒ അന്വേഷിച്ചു റിപ്പോർട്ട് പുറത്ത് വിടണമെന്ന് പൗരാവകാശ വേദി അങ്ങാടിത്താഴത്ത് സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം സർക്കാരിനോടാവശ്യപ്പെട്ടു. കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. മനുഷ്യത്വ വിരുദ്ധമായ പ്രവർത്തിയാണ് അധികാരികൾ ഈ പ്രദേശത്തുകാരോട് പുലർത്തുന്നത്. പൊതു കാനയിലേക്ക് സെപ്റ്റിക് മാലിന്ന്യം ഉൾപ്പെടെ തുറന്നു വിടുന്നവർക്കെതിരെ നഗരസഭ നിയമ നടപടികൾ കൈകൊള്ളണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു
വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ എത്തിയ വെള്ളം കുടിച്ച് മേഖലയിൽ പലർക്കും വയറിളക്കവും ഛർദിയും പിടിപെട്ടിരുന്നു. മലിനജലത്തിലൂടെ പോയിരുന്ന കുടിവെള്ളപൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ളത്തിൽ മാലിന്യ കലർന്നതായിരുന്നു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. തുടർന്ന് പൊതു വിതരണ പൈപ്പുകളിലെ ജലം ഉപയോഗിക്കരുതെന്നു ആരോഗ്യവകുപ്പ് അറിയിപ്പ് നൽകിയിരുന്നു.
പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. സി.എം. സഗീർ ഉദ്ഘാടനം ചെയ്തു.
ലത പ്രേമൻ, ഷെരീഫ് കായൽകടവ്, കെ.എ. കാദർ, കെ.വി.സത്താർ, അനീഷ് പാലയൂർ, നൗഷാദ് അഹമ്മു, സി.ആർ.ഉണ്ണികൃഷ്ണൻ, ഫാമീസ് അബൂബക്കർ, ഹുസൈൻ ഗുരുവായൂർ, ലത്തീഫ് പാലയൂർ, കെ.യു.കാർത്തികേയൻ, ദസ്തഗീർ മാളിയേക്കൽ, പി.എം. വഹാബ്, കെ.പി.അഷ്റഫ്, സുഭാഷ് പൂക്കാട്ട് എന്നിവർ സംസാരിച്ചു.
ഇന്നലെ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് നാട്ടുകാർ നടത്തിയ മാർച്ച് ഓഫീസിനു മുന്നിൽ തടഞ്ഞതിനെ തുടർന്ന് അനിഷ്ടം സംഭവങ്ങൾ അരങ്ങേറിയിരുന്നു. നാളെ രാവിലെ പത്തിന് എസ് ഡി പി ഐ വാട്ടർ അതോറിറ്റി ഓഫീസ് മാർച്ചും ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.