mehandi new

ചാവക്കാട് ബീച്ചിൽ മാലിന്യം വർധിക്കുന്നു – ഗവേഷണ പഠനത്തിന് ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ്

fairy tale

തൊഴിയൂർ : ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ച ചാവക്കാട് ബീച്ച് മലിനീകരണത്തെ കുറിച്ചുള്ള പ്രൊജക്ടിനു എ ഗ്രേഡ് ലഭിച്ചു. മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആദിബ സക്കീറും അന്ന റോസ് ജൈസനും.  ചേർന്നാണ് റിസേർച്ച് ടൈപ്പ് പ്രൊജക്റ്റ്‌ ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ചത്.

planet fashion

ബ്ബീച്ചിലെ മലിനീകരണത്തെ കുറിച്ച് പഠിക്കുകയും അനന്തരഫലങ്ങൾ കണ്ടെത്തുകയും പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ചു വർഷമായി ചാവക്കാട്  ബീച്ചിൽ സന്ദർശകരുടെ എണ്ണവും മാലിന്യത്തിന്റെ അളവും വർധിച്ചിട്ടുണ്ട്. ബീച്ചിൽ കെട്ടിക്കിടക്കുന്ന മലിനജലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പുഴകളിൽ നിന്നും മറ്റുമുള്ള മാലിന്യങ്ങളും ബീച്ച് മലിനമാകാൻ കാരണമാകുന്നുണ്ട് എന്ന് ഇവരുടെ ഗവേഷണ പഠനത്തിൽ പറയുന്നു.

തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭ ചെയർപേഴ്സണ് നിവേദനം നൽകി. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്നായി ഫ്ലാഷ്മോബ്, ലഘുലേഖ വിതരണം എന്നിവ നടത്തുകയും ചെയ്തു. വിദ്യാർത്ഥികൾക്കിടയിലും ബോധവൽക്കരണം നടത്തി. സൂക്ഷ്മാണുക്കളുടെ സാനിദ്ധ്യമറിയാൻ സമുദ്രജലം പരിശോധനക്ക് വിദേയമാക്കുകയും ചെയ്തു.

Unani banner ad

Comments are closed.