ഗുരുവായൂര്‍ : ഇന്ധന, പാചക വാതക വില വര്‍ദ്ധനവിനെതിരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. പാര്‍ലിമെന്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ മഞ്ജുളാല്‍ പരിസരത്ത് നടന്ന പ്രതിഷേധ സമരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാലിയത്ത് ചിന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് ആന്റോ തോമസ് അധ്യക്ഷത വഹിച്ചു. സുരേഷ് ചങ്കത്ത്, കൗണ്‍സിലര്‍മാരായ ഷൈലജ ദേവന്‍, സുഷ ബാബു, ശ്രീദേവി ബാലന്‍, പ്രിയ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.