Header

ശക്തമായ കാറ്റിലും മഴയിലും വീട്ടമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു

കണ്ടാണശ്ശേരി : ശക്തമായ കാറ്റിലും മഴയിലും വീട്ടമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ചൊവ്വല്ലൂര്‍ കരിയന്നൂര്‍ തെരുവത്ത് യൂസഫ് അലിയുടെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ആള്‍ മാറയുടെ പകുതി ഭാഗം മണ്ണിനടിയിലേക്ക് താഴ്ന്ന നിലയിലാണ്. മണ്ണ് ഇടിഞ്ഞത് മൂലം വീടിന്റെ തറക്കും ഇളക്കം സംഭവിച്ചിട്ടുണ്ട്.  കിണര്‍ ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്ന് ഗര്‍ത്തം രൂപപെട്ടതിനാല്‍ വീട്ടില്‍ നിന്ന് വലതു വശം വഴി പുറത്തേക്കിറങ്ങാനാവാത്ത സ്ഥിതിയാണ്. ഇന്നലെ വൈകുന്നേരം പെയ്ത മഴിലാണ് സംഭവം. കണ്ടാണശേരി പഞ്ചായത്തധികൃതരും വില്ലേജ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു. വീട്ടുകാരെ മാറ്റി താമസിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു.

Comments are closed.