mehandi new

കടൽക്ഷോഭം നേരിടാൻ 100 കോടി ചിലവിൽ ജിയോ ട്യൂബ് – വിദഗ്ദ്ധ സംഘം ചാവക്കാട് തീരം സന്ദർശിച്ചു

fairy tale

ചാവക്കാട് : നാഷണല്‍ സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്‍റെ (NCCR) ഡയറക്ടര്‍ ഡോ. രമണ മൂര്‍ത്തിയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കടൽക്ഷോഭം നേരിടുന്ന തീരമേഖലകൾ സന്ദർശിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2025-26 ബജറ്റില്‍ തീരസംരക്ഷണത്തിനായി 100 കോടി രൂപ വകയിരുത്തിയിരുന്നു. കടല്‍ക്ഷോഭം നേരിടുന്ന പ്രദേശത്ത്  ജിയോ ട്യൂബ്  ( Geosynthetic offshore break water)  സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ്, പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ അണ്ടത്തോട് തുടങ്ങിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. 

planet fashion

 എന്‍. കെ അക്ബർഗുരുവായൂര്‍ എം.എല്‍.എ  യുടെ സാന്നിദ്ധ്യത്തിലായിരുന്നു സന്ദര്‍ശനം. തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ടി. വി സുഭാഷ്, അസി. എക്സി. എഞ്ചിനീയര്‍ സുബിന്‍ ജോര്‍ജ്ജ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ഗുരുവായൂര്‍ മണ്ഡലത്തിലെ കടല്‍ക്ഷോഭം നേരിടുന്ന പ്രദേശങ്ങള്‍ എം.എല്‍.എ സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.

Comments are closed.