മനുഷ്യനെ മനുഷ്യനാക്കുന്നതിനാണ് വിദ്യാഭ്യാസം : വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് :മാനവികതയ്ക്കാണ് ഇന്ന് സമൂഹം ഏറെ പ്രാധാന്യം കൊടുക്കേണ്ടതെന്നും പരീക്ഷയ്ക്ക് എ പ്ലസ് നേടുന്നതിനുപരി ജീവിതത്തിൽ എ പ്ലസ് നേടി മനുഷ്യനെ മനുഷ്യനാക്കുന്നതിനാണ് വിദ്യാഭ്യാസമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ബ്ലാങ്ങാട് ഗവ. ഫിഷറീസ് യു. പി. സ്‌കൂൾ ശതാബ്ദി ആഘോഷ സമാപനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പ്രദായിക പഠന രീതിയ്ക്ക് മാറ്റം വരുത്തി നാല് ചുവരുകൾക്കുള്ളിൽ നിന്ന് പഠനം പുറത്തേക്ക് വരണം. അതിനായി കുട്ടികളുടെ മനസ്സിനെ ഉയരങ്ങളിൽ എത്തിക്കാൻ ഓരോ വിദ്യാലയത്തിലും ക്ലാസ്‌റൂം ലൈബ്രറികൾ വേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അക്കാദമിക്ക് മികവ് ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനൊപ്പം കുട്ടികളുടെ സർഗ്ഗശേഷി ചക്രവാളം വരെ ഉയർത്തുക എന്നത് കൂടി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. കൊളോണിയൽ, കോർപറേറ്റ്, ഫ്യുഡൽ വിദ്യാഭ്യാസ രീതിക്ക് മാറ്റം വരുന്നതിന്റെ ഭാഗമായി ഇന്ന് ആധുനിക, ജനകീയ, മാനവിക വിഷയങ്ങൾക്കാണ് വിദ്യാഭ്യാസം ഊന്നൽ നൽകേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു.
കെ. വി അബ്ദുൽഖാദർ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 99 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്ന ബ്ലാങ്ങാട് ഗവ. ഫിഷറീസ് സ്‌കൂളിൽ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷപരിപാടികളാണ് നടന്നത്.
കെ. വി അബ്ദുൽഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സിനിമ സീരിയൽ താരം സൗമ്യ മേനോൻ വിശിഷ്ടാതിഥിയായി. ജ്യോതിദാസ് ഗുരുവായൂർ ഗിന്നസ് സോപാനസംഗീതം അവതരിപ്പിച്ചാണ് വേദിയെ ഉണർത്തിയത്.
ഈ വർഷം വിരമിക്കുന്ന അധ്യാപകരായ ഗ്രേസി ടീച്ചർ, സൈറ ബാനു, വിൻസന്റ് മാസ്റ്റർ എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് ഫിഷറീസ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളുടെ ഗാനമേളയും വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
ചാവക്കാട് നഗരസഭ ചെയർമാൻ എൻ. കെ. അക്ബർ, വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. സി. ആനന്ദൻ, എഇഒ പി. ബി. അനിൽ, പി. വി. സുരേഷ്, പി. കെ. രാമചന്ദ്രൻ, സിദ്ധാർത്ഥൻ കുഞ്ഞീരകത്ത് എന്നിവർ പങ്കെടുത്തു.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/02/gfups-chaparampu-shathabdi-01.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.