കടപ്പുറം പഞ്ചായത്തിൽ ഗ്രാമസഭകൾ ആരംഭിച്ചു

കടപ്പുറം : 2023-2024 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ഗുണഭോക്താ ക്കളുടെലിസ്റ്റ് അംഗീകരിക്കുന്നതിനായി കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകൾ ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന താജുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന ആറാം വാർഡ് ഗ്രാമസഭ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുമാരി അഷിത ഉദ്ഘാടനം ചെയ്തു.

ത്രിതല പഞ്ചായത്തുകളുടെ 32 വ്യക്തിഗത ആനുകൂല്യങ്ങൾക്കാണ് ഈ വർഷം അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ജൂൺ 19 തീയതിക്ക് മുൻപായി 16 വാർഡുകളിലെയും ഗ്രാമസഭകൾ അവസാനിക്കും.
ക്ഷേമകാര്യ സ്റ്റാൻഡിങ്
കമ്മറ്റി ചെയർമാൻ വി പി മൻസൂർ അലി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വാലിഹ ഷൗക്കത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബ്രഹ്മണ്യൻ, ഏഴാം വാർഡ് മെമ്പർ എ വി അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.
ഗ്രാമസഭ കോഡിനേറ്റർ വിഷ്ണു നന്ദി രേഖപ്പെടുത്തി.

Comments are closed.