ഗുരുവായൂര്‍: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഹരിത കേരളം പദ്ധതി നടപ്പിലാക്കുതിന് മുന്നോടിയായി ഗുരുവായൂര്‍ നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിളംമ്പര ജാഥ സംഘടിപ്പിച്ചു. ഗുരുവായൂര്‍, തൈക്കാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ ടൗഹാളില്‍ നിന്നും, പൂക്കോട് കുടംബശ്രീ പ്രവര്‍ത്തകര്‍ മമ്മിയൂരില്‍ നിന്നും ആരംഭിച്ച ജാഥ പടിഞ്ഞാറെനടയില്‍ സമാപിച്ചു. തുടര്‍്ന്നു നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് വാര്യര്‍, എം.രതി, ഷൈലജ ദേവന്‍, ആര്‍.വി മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.