ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്- 1502 ലോക എഴുത്തുകാരിൽ ചാവക്കാട്ടുകാരനും
ചാവക്കാട് : എടക്കഴിയൂര്‍ സ്വദേശിയായ യുവ എഴുത്തുകാരന്‍ ഒ.എസ്.എ റഷീദിന്റെ പേര് ഇനി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കിലും കാണാം. ഷാര്‍ജ യില്‍ 2019 നവംബര്‍ 7 ന് നടന്ന ലോകത്തുള്ള എഴുത്തുകാരുടെ സംഗമ വേദിയിലാണ് റഷീദിനും ഈ അപൂര്‍വ്വ ഭാഗ്യം കൈവന്നത്.
പല രാജ്യങ്ങളില്‍ നിന്നും പല ഭാഷകളിലുള്ള എഴുത്തുകാർ അവരുടെ പ്രസിദ്ദീകരിക്കപ്പെട്ട പുസ്തകം ഒരുമിച്ചിരുന്നു ഒപ്പിടുന്ന ചടങ്ങായിരുന്നു ഷാര്‍ജയില്‍ നടന്നത്. 1502 എന്ന സംഖ്യ അങ്ങിനെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് കയറി. ഈ അപൂര്‍വ്വ സംഗമ വേദിയിലെ സാന്നിധ്യം റഷീദിന് നേട്ടമായി.
ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്യപ്പെട്ട “പ്രവാസിയുടെ പെട്ടി” എന്ന പുസ്തകമായിരുന്നു അദ്ദേഹം ഈ വേദിയില്‍ ഒപ്പിട്ട് നല്‍കിയത്.
ആനുകാലികങ്ങളില്‍ കഥകളും, ലേഖനങ്ങളും എഴുതുന്ന ഇദ്ദേഹത്തിന്റെ വെണ്‍ താരകം എന്ന നോവലും പുറത്തിറങ്ങിട്ടുണ്ട്. സിനിമയിലും നാടകങ്ങളിലും ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.
ഇരുപത് വര്‍ഷത്തോളമായി യു.എ.ഇ യിലെ ഷാര്‍ജയില്‍ താമസിക്കുന്ന ഇദ്ദേഹം ഈ കൊറോണകാലത്ത് നാട്ടിലേക്ക് വരാന്‍ കഴിയാതെ വന്നപ്പോള്‍ ഉമ്മയെ കാണാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിച്ച് എഴുതിയ കവിത ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിരുവനന്തപ്പുരം ബെന്‍സണ്‍ ക്രിയേഷന്‍സ് ഈ കവിത ഗാനരൂപത്തില്‍ അണിയിച്ചൊരുക്കുന്നുണ്ട്. ജനുവരി 1 ന് പുറത്തിറങ്ങുന്ന ഗാനം “ഉമ്മയെ കാണാന്‍ കൊതിയാവണ്” എന്ന വരികളോടെയാണ് തുടങ്ങുന്നത്.
എടക്കഴിയൂരിന്റെ 10 കഥകള്‍, യുവതലമുറയെ കാര്‍ന്ന് തിന്നുന്ന മയക്ക് മരുന്ന് വിഷയമായുള്ള ടാബ് ലറ്റ് എന്ന നോവല്‍ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള പുസ്തകങ്ങള്‍.
ചാവക്കാട് ഓണ്‍ലനില്‍ എഴിതിയിരുന്ന റഷീദിന്റെ പ്രവാസ കുറിപ്പുകള്‍ ഏറെ ശ്രദ്ദിക്കപ്പെട്ടിട്ടുണ്ട്.
ഒ എസ് എ റഷീദ് ഷാർജയിൽ എഴുത്ത്കാരുടെ സംഗമ വേദിയിൽ (file )
Comments are closed.