ചാവക്കാട്: അധികാരത്തിനു വേണ്ടി വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുകയും, മതസൗഹാര്‍ദ്ദത്തിനു വേണ്ടി എഴുതുന്നവരെ തോക്കിനിരയാക്കുകയും ചെയ്യുന്ന ഭരണമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നതെന്ന് സിപിഐ ജില്ലാ എക്‌സി. അംഗം വി എസ് പ്രിന്‍സ്. ഗാന്ധിയുടെ ഘാതകര്‍ രാജ്യദ്രോഹികള്‍; അവരെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എഐവൈഎഫ് ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം ഒരുമനയൂരില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തംമാവ് സെന്ററില്‍ നടന്ന രക്തസാക്ഷി ദിനാചരണത്തില്‍ എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് എം എസ് സുബിന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, ഇ കെ ജോസ്, അഭിലാഷ് വി ചന്ദ്രന്‍, കെ വി കബീര്‍, പി കെ മനോജ്, കെ വി രാജേഷ്, പി കെ സേവ്യര്‍, ടി എ രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: മുത്തന്‍മാവിന്‍ നടന്ന മഹാത്മാഗാന്ധി രക്ഷസാക്ഷി ദിനാചരണം വി എസ് പ്രിന്‍സ് ഉല്‍ഘാടനം ചെയ്യുന്നു