മന്ദലാംകുന്ന്: ദേശീയ പാതയോരത്തെ കടയിലേക്ക് മണ്ണെണ്ണ ഒഴിച്ച് പച്ചക്കറിവസ്തുക്കള്‍ നശിപ്പിച്ചു.
മന്ദലാംകുന്ന് കിണര്‍ സ്റ്റോപ്പിന് സമീപത്ത് തട്ടാറത്തയില്‍ ഷംസുവിന്‍റെ ഉടമസ്ഥതയിലുള്ള കടക്ക് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. തിങ്കളാഴ്ച്ച രാത്രി 10.30 ഓടെയാണ് കടയടച്ചത്. ചൊവ്വാഴ്ച്ച രാവിലെ തുറക്കാന്‍ എത്തിയപ്പോഴാണ് ഷംസുവിന് മണ്ണെണ്ണയുടെ ഗന്ധം അനുഭവപ്പെട്ടത്. പ്ളാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച കട തുറന്ന് നോക്കിയപ്പൊഴാണ് പച്ചകറികളില്‍ മണ്ണെണെ ഒഴിച്ചിരിക്കുന്നത് മനസ്സിലായത്. വടക്കേക്കാട് പോലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയില്‍ മണ്ണെണ്ണ നിറച്ചു കൊണ്ടുവന്ന പ്ളാസ്റ്റിക് കാന്‍ കണ്ടത്തെി. തിങ്കളാഴ്ച്ച 20000രൂപയോളം ചെലവാക്കി ഇറക്കിയ പച്ചക്കറി വസ്തുക്കള്‍ പൂര്‍ണ്ണമായി ഉപയോഗിക്കാനാവത്ത അവസ്ഥയിലായി.

ഫോട്ടോ:  മന്ദലാംകുന്ന് കിണറിനു സമീപം സാമൂഹ്യ വിരുദ്ധര്‍  മണ്ണെണ്ണ ഒഴിച്ച്  പച്ചക്കറികള്‍ നശിപ്പിച്ച ക്കറിക്കടക്കരികെ ഉടമ ഷംസു