mehandi new

വടക്കേ പുന്നയൂരിൽ എൽ ഡി എഫ് നേതാക്കൾക്കെതിരെ ഗുണ്ടേറ് ഒരാൾക്ക് പരിക്ക് രണ്ടുപേർ പിടിയിൽ

fairy tale

പുന്നയൂർ : വടക്കേ പുന്നയൂരിൽ എൽ ഡി എഫ് നേതാക്കൾക്കെതിരെ ആക്രമണം. ഒരാൾക്ക് പരിക്ക്. രണ്ടുപേർ പിടിയിൽ. ഇന്നലെ വ്യാഴം രാത്രി ഒൻപതര മണിയോടെയാണ്‌ സംഭവം. നാലാം വാർഡ്‌ കൗൺസിലർ സെലീന നാസറിനു നേരെയും എൽ ഡി എഫ് നേതാക്കളായ, സി അബു, ഇബ്രാഹിം കുട്ടി, ഷെഫീഖ് എന്നിവരുടെ വീടുകളിലേക്കും സ്ഫോടക വസ്തുവായ ഗുണ്ടെറിഞ്ഞാണ് ആക്രമണം. അഞ്ചാം വാർഡിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കഴിഞ്ഞ് എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും സി അബുവിന്റെ വീട്ടിൽ അവലോകനത്തിനായി കൂടിയിരിക്കുമ്പോഴായിരുന്നു ആക്രമണം.

planet fashion

ഷഫീഖിന്റെ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതിനെ തുടർന്ന് ഷെഫീക്കിന്റെ കണ്ണിന് താഴെ സാരമല്ലാത്ത പരിക്കുണ്ട്. സലീന നാസർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് നേരെയാണ്‌ ഗുണ്ട് എറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ വടക്കേകാട് പോലീസ് പിടികൂടി. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
പരാജയഭീതിയിൽ വിറളിപൂണ്ട യു ഡി എഫ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ടി വി സുരേന്ദ്രൻ ആരോപിച്ചു.

Comments are closed.